തിരികെ മടങ്ങേണ്ടി വരുന്നതില്‍ ഏറെ വിഷമം – ജോഫ്ര ആര്‍ച്ചര്‍

- Advertisement -

അവസാന ഓവറില്‍ ഒരു ബൗണ്ടറിയും സിക്സും നേടി രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ ഈ സീസണിലെ തന്റെ അവസാന മത്സരത്തിലാണ് ടീമിനു വേണ്ടി കളിച്ചിരുന്നത്. ഇംഗ്ലണ്ട് ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ താരം മറ്റു ഇംഗ്ലണ്ട് താരങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങുകയാണ് ഇന്നലത്തെ മത്സരത്തിനു ശേഷം. അവസാന ഓവറിലെ തന്റെ നയം എന്തായിരുന്നുവെന്ന് മത്സര ശേഷം ജോഫ്ര വ്യക്തമാക്കിയത് ഇങ്ങനെയാണ്, എന്ത് വിലകൊടുത്തും ബോളില്‍ ബാറ്റ് കൊള്ളിയ്ക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ജോഫ്ര വ്യക്തമാക്കി.

ആദ്യ പന്ത് എഡ്ജ് ചെയ്ത് ഫോര്‍ നേടിയപ്പോള്‍ രണ്ടാം പന്ത് സിക്സര്‍ പറത്തിയാണ് ജോഫ്ര വിജയം പിടിച്ചെടുത്തത്. ടീമംഗങ്ങളെ വിട്ട് പോകുന്നതില്‍ ഏറെ സങ്കടമുണ്ടെന്നാണ് ജോഫ്ര മത്സര ശേഷം പറഞ്ഞത്. ഇത്തരം വിജയ നിമിഷങ്ങളാണ് താന്‍ രാജസ്ഥാനോടൊപ്പം കളിയ്ക്കുമ്പോള്‍ സമ്പാദ്യമായി നേടുന്നതെന്നും ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കി. തന്റെ ടീം പ്ലേ ഓഫിനു യോഗ്യത നേടട്ടെയുന്നും ജോഫ്ര ആഗ്രഹം പ്രകടിപ്പിച്ചു.

Advertisement