എമിലിയാനോ സലായുടെ പിതാവ് മരണപ്പെട്ടു

- Advertisement -

ജനുവരിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഫുട്ബോളർ എമിലിയാനോ സലായുടെ കുടുംബത്തിൽ നിന്ന് വീണ്ടുമൊരു ദുഖ വാർത്ത. സലാ ലോകത്തോട് വിട പറഞ്ഞ് മാസങ്ങൾ ആകും മുമ്പ് സലായുടെ പിതാവും മരണത്തിന് കീഴടങ്ങി. ഹൃദയാഘാതം ആണ് മരണം കാരണം. 58കാരനായ ഹൊറാസിയോ സലാ വീട്ടിൽ വെച്ചായിരുന്നു മരണപ്പെട്ടത്. സലായുടെ മരണ ശേഷം അതീവ ദുഖത്തിലൂടെ ആയിരുന്നു ഹൊറാസിയോ കടന്നു പോയത് എന്ന് സുഹൃത്തുക്കൾ പറഞ്ഞു.

കഴിഞ്ഞ ജനുവരിൽ തന്റെ കരാർ പൂർത്തിയാക്കാനായി കാർഡിഫിലേക്ക് പോകും വഴി ആയിരുന്നു സലായുടെ വിമാനം അപകടത്തിൽ പെട്ടത്. നാന്റെസ് ക്ലബിന്റെ താരമായിരുന്നു സലാ. താരവും പൈലറ്റും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിന് ഒടുവിലായിരുന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്. സലായുടെ പിതാവിന്റെ കൂടെ മരണ വാർത്ത വന്നത് ഫുട്ബോൾ ലോകത്തെ തന്നെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

Advertisement