ബ്രാവോക്ക് ഐ.പി.എല്ലിൽ പുതിയ നാഴികക്കല്ല്

- Advertisement -

ചെന്നൈ സൂപ്പർ കിങ്‌സ് താരം ഡ്വെയ്ൻ ബ്രാവോക്ക് ഐ.പി.എല്ലിൽ 150 വിക്കറ്റ്. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് താരം 150 വിക്കറ്റ് എന്ന നേട്ടം തികച്ചത്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശിവം മാവിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ബ്രാവോ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ തികക്കുന്ന അഞ്ചാമത്തെ ബൗളറാണ് ബ്രാവോ.

170 വിക്കറ്റുകൾ നേടിയ ലസിത് മലിംഗയാണ് പട്ടികയിൽ മുൻപിലുള്ള താരം, അമിത് മിശ്ര (160), പിയുഷ് ചൗള(156), ഹർഭജൻ സിംഗ്(150) എന്നിവരാണ് ബ്രാവോക്ക് മുൻപ് ഐ.പി.എല്ലിൽ 150 വിക്കറ്റ് തികച്ച താരങ്ങൾ. മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. രാഹുൽ തൃപതി, കമലേഷ് നഗർകോടി, ശിവം മാവി എന്നിവരുടെ വിക്കറ്റുകളാണ്‌ ബാവോ വീഴ്ത്തിയത്.

ബ്രാവോ മികച്ച ബൗളിംഗ് കാഴ്ചവെച്ചെങ്കിലും 10 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപെടുത്തിയിരുന്നു. നേരത്തെ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ച ബ്രാവോ ടി20 ക്രിക്കറ്റിൽ 500 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറായിരുന്നു.

Advertisement