കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം ഇന്ന് മുതൽ

Img 20201008 130138
- Advertisement -

ഐ എസ് എല്ലിനായുള്ള ഒരുക്കത്തിനായി ഗോവയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുതൽ പരിശീലനം ആരംഭിക്കും. ഒരാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കി ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പരിശീലനത്തിന് ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ 22 ഇന്ത്യൻ താരങ്ങളാണ് ഇപ്പോൾ ഗോവയിൽ എത്തിയിരിക്കുന്നത്. കൊറോണ പരിശോധനയ്ക്ക് ശേഷമാണ് താരങ്ങൾ പരിശീലനം ആരംഭിക്കുക. പരിശീലനത്തിന്റെ തുടക്കത്തിൽ നിർബന്ധമായി കൊറോണ പ്രൊട്ടോക്കോൾ പാലിക്കേണ്ടതായി വരും.

ഏഴു പേരടങ്ങുന്ന ചെറു സംഘങ്ങളായാകും ആദ്യ ആഴ്ചയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനം നടത്തുക. ഇതിനു ശേഷം മാത്രമേ ടീം മുഴുവൻ ആയുള്ള പരിശീലനം നടത്തുകയുള്ളൂ. ഒരോ ആഴ്ചയും താരങ് കൊറോണ ടെസ്റ്റിന് വിധേയരാവണം. വിദേശ താരങ്ങളും ഒപ്പം പരിശീലക സംഘവും താമസിയാതെ ഗോവയിൽ എത്തി ക്വാരന്റൈൻ പൂർത്തിയാക്കും.

Advertisement