ഐ.പി.എൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താമെന്ന് ഹർഭജൻ സിംഗ്

- Advertisement -

ആവശ്യമെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നതിനെ താൻ അനുകൂലിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരവും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരവുമായ ഹർഭജൻ സിംഗ്. അതെ സമയം മത്സരങ്ങൾ നടത്തുന്നതിന്റെ മുൻപ് അതിൽ പങ്കെടുക്കുന്നവരുടെ സുരക്ഷാക്കാണ് പ്രധാന്യം കൊടുക്കേണ്ടതെന്നും താരം വ്യക്തമാക്കി. ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ കാണികളുടെ ആവേശം താൻ ആസ്വാദിക്കുന്നുണ്ടെന്നും എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ കാണികളില്ലാതെ കളിക്കുന്നതിൽ തനിക്ക് പ്രശ്നം ഇല്ലെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മത്സരം വേദികൾ, ഹോട്ടലുകൾ, ഫ്ലൈറ്റുകൾ എന്നിവ ശരിയായ രീതിയിൽ ശുദ്ധികരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി താരങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ഹർഭജൻ സിംഗ് പറഞ്ഞു. നിലവിൽ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ കൊറോണ വൈറസ് നിയന്ത്രണവിധേയമാവാത്തതിനാൽ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

Advertisement