പിയാനിചിനെ വിൽക്കാൻ ഉറച്ച് യുവന്റസ്

- Advertisement -

ഈ സീസണിൽ ഫോം കാര്യമായി തന്നെ മങ്ങിയ മധ്യനിര താരം പിയാനിചിനെ യുവന്റസ് വിൽക്കും. താരം 40മില്യൺ എങ്കിലും കിട്ടിയാൽ വിൽക്കാൻ ആണ് യുവന്റസിന്റെ തീരുമാനം. അടുത്ത സീസണിലേക്ക് മധ്യനിര കരുത്തുറ്റതാക്കാൻ പുതിയ മധ്യനിര താരങ്ങൾ വേണ്ടതുണ്ട് എന്ന് സാരി ആവശ്യപ്പെട്ടതാണ് പിയാനിചിനെ വിൽക്കാനുള്ള ശ്രമങ്ങൾക്ക് കാരണം.

പിയാനിചിനു പകരം ഇറ്റാലിയൻ മധ്യനിര താരം വെറാട്ടിയെയോ, അല്ലായെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബയെയോ കൊണ്ടുവരാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. ലാസിയോയുടെ മിലാങ്കോസാവിചും യുവന്റസിന്റെ പരിഗണനയിൽ ഉണ്ട്. പിയാനിച് മാത്രമല്ല, ബെർണടസ്കി, കോസ്റ്റ, ഹിഗ്വയിൻ എന്നിവർ ഒക്കെ ഈ സീസണോടെ യുവന്റസ് വിട്ടേക്കും.

Advertisement