ജയിക്കുമെന്ന് കരുതി, അത് സാധിക്കാത്തതില്‍ വിഷമം

- Advertisement -

രാജസ്ഥാനെതിരെ മത്സരം ജയിക്കേണ്ടതായിരുന്നുവെന്നും അതിനു സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ദിനേശ് കാര്‍ത്തിക്. ഇന്നലെ കാര്‍ത്തിക് പുറത്താകാതെ 97 റണ്‍സ് നേടി കൊല്‍ക്കത്തയെ 175 എന്ന സ്കോറിലേക്ക് നയിച്ച ശേഷം തുടക്കത്തില്‍ കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കിയെങ്കിലും പിന്നീട് റിയാന്‍ പരാഗും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് രാജസ്ഥാനെ അവിശ്വസനീയ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നനഞ്ഞ പന്ത്, ഗ്രൗണ്ടിലെ മഞ്ഞ് വീഴ്ച എല്ലാം തങ്ങള്‍ക്ക് കാര്യങ്ങള്‍ പ്രയാസകരമാക്കിയെങ്കിലും മത്സരം വിജയിക്കാനുള്ള അവസരം കൊല്‍ക്കത്തയ്ക്കുണ്ടായിരുന്നുവെന്നാണ് ദിനേശ് കാര്‍ത്തിക് പറഞ്ഞത്. ബൗളര്‍മാര്‍ മികച്ച രീതിയില്‍ പൊരുതിയെങ്കിലും ഫലം തങ്ങള്‍ക്കനുകൂലമാക്കുവാന്‍ സാധിച്ചില്ല, അതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങള്‍ എപ്പോളും സന്തോഷകരമായി നിലനിര്‍ത്തി പോകേണ്ടത് ഏറെ പ്രാധാന്യം നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഇത്തരം മത്സരങ്ങള്‍ അവസാനം കൈവിടുമ്പോള്‍ അത്ര മികച്ച അനുഭവം അല്ല ടീമംഗങ്ങള്‍ക്കിടയിലുണ്ടാകുകയെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

Advertisement