ധോണി 2022 വരെ ചെന്നൈ കുപ്പായത്തിലുണ്ടാവും

- Advertisement -

മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനുമായ എംഎസ് ധോണി 2020, 21 ഐപിലുകളില്‍ മാത്രമല്ല 2022 ഐപിഎലിലും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ്. ധോണിയുടെ ചെന്നൈ കുപ്പായത്തിലെ പങ്കാളിത്തത്തെക്കുറിച്ച് യാതൊരുവിധ ചിന്തയും തങ്ങള്‍ക്കില്ലെന്നും താരം ഇന്നും സിഎസ്കെ കുടുംബത്തിലുണ്ടാകുമെന്നും കാശി വ്യക്തമാക്കി.

താരം ചെന്നൈയില്‍ ഓഗസ്റ്റ് 15ന് എത്തുമെന്നും അതിന് ശേഷമുള്ള ക്യാമ്പിന് ശേഷമാവും ടീം യുഎഇയിലേക്ക് യാത്രയാകുന്നതെന്നും ചെന്നെ സൂപ്പര്‍ കിംഗ്സ് സിഇഒ വ്യക്തമാക്കി.

Advertisement