നൂറാം ഐപിഎല്‍ ജയം സ്വന്തമാക്കി ക്യാപ്റ്റന്‍ കൂള്‍, നേട്ടം സ്വന്തമാക്കുന്ന ആദ്യ നായകന്‍

- Advertisement -

ഐപിഎലില്‍ തന്റെ നൂറാം വിജയം കുറിച്ച് എംഎസ് ധോണി. ഒപ്പം തന്നെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാനുള്ള നിര്‍ണ്ണായക പ്രകടനം കൂടിയാണ് താരം ഇന്ന് നേടിയത്. അവസാന ഓവറില്‍ പുറത്താകുമ്പോളും ടീമിനു വിജയം ഉറപ്പായിരുന്നില്ലെങ്കിലും മറ്റു താരങ്ങളുടെ നിര്‍ണ്ണായക സംഭാവനകള്‍ തങ്ങളുടെ ക്യാപ്റ്റനു നൂറാം ജയം സമ്മതിയ്ക്കുകയായിരുന്നു.

24/4 എന്ന നിലയില്‍ അമ്പാട്ടി റായിഡുവിനൊപ്പമെത്തി ടീമിനെ മുന്നോട്ട് നയിച്ച് ധോണി 2 ഫോറും 3 സിക്സും സഹിതം 58 റണ്‍സാണ് 43 പന്തില്‍ നിന്ന് നേടിയത്. ഐപിഎലില്‍ നൂറ് വിജയങ്ങള്‍ കുറിയ്ക്കുന്ന ആദ്യ നായകന്‍ കൂടിയാണ് എംഎസ് ധോണി.

Advertisement