നാപോളിയെ നിലംപരിശാക്കി യൂറോപ്പ ലീഗിൽ ആഴ്‌സണലിന് ജയം

Photo:Twitter/@EuropaLeague
- Advertisement -

യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ നാപോളിക്കെതിരെ ആഴ്‌സണലിന് ജയം. ഏക പക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്‌സണലിന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ഇതോടെ നാപോളിയുടെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ രണ്ടു ഗോളിന്റെ ലീഡ് മറികടന്ന് വേണം നാപോളിക്ക് സെമി ഉറപ്പിക്കാൻ.

മത്സരത്തിന്റെ ആദ്യ പകുതിയിൽ കത്തി കയറിയ ആഴ്‌സണൽ മത്സരത്തിന്റെ 14ആം മിനുട്ടിൽ റാംസിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. മനോഹരമായ ഒരു മുന്നേറ്റത്തിനൊടുവിലാണ് റാംസി ആഴ്സണലിന്‌ വേണ്ടി വല കുലുക്കിയത്. തുടർന്ന് അധികം വൈകാതെ കൗലിബലിയുടെ സെൽഫ് ഗോളിൽ ആഴ്‌സണൽ ലീഡ് ഇരട്ടിയാക്കി. നാപോളിയിൽ നിന്ന് പന്ത് പിടിച്ചെടുത്ത ടോരെര നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് താരത്തിന്റെ ഷോട്ട് കൗലിബലിയുടെ ദേഹത്ത് തട്ടി സ്വന്തം പോസ്റ്റിൽ പതിച്ചത്.

തുടർന്നും ഗോൾ നേടാനുള്ള അവസരം അവർക്ക് ലഭിച്ചെങ്കിലും നാപോളി വല കുലുക്കാൻ ആഴ്‌സണലിനായില്ല. നാപോളിക്കും രണ്ടാം പകുതിയിൽ എവേ ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല

Advertisement