ഐ പി എല്ലിൽ ചരിത്രം കുറിച്ച് ധവാൻ!!!

Img 20201020 211411
- Advertisement -

രണ്ട് മത്സരങ്ങൾ മുമ്പ് വരെ ഐ പി എല്ലിൽ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാതിരുന്ന താരമായിരുന്നു ഡെൽഹി കാപിറ്റൽസ് ഓപ്പണറായ ശിഖർ ധവാൻ. എന്നാൽ ഇന്ന് ധവാൻ സെഞ്ച്വറിയുടെ കാര്യത്തിൽ ഒരു ഐ പി എൽ ചരിത്രം തന്നെ കുറിച്ചു. തുടർച്ചയായി രണ്ട് ഐ പി എൽ സെഞ്ച്വറികൾ എന്ന റെക്കോർഡാണ് ധവാൻ ഇന്ന് കുറിച്ചത്. ഐ പി എല്ലിന്റെ 15 വർഷത്തെ ചരിത്രത്തിൽ ആർക്കും സാധിക്കാത്ത കാര്യമാണത്.

ആദ്യം കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ ആയിരുന്നു ധവാന്റെ സെഞ്ച്വറി. ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെയും ധവാൻ സെഞ്ച്വറി ആവർത്തിച്ചു. 61 പന്തിൽ നിന്ന് 106 റൺസ് എടുത്ത് പുറത്താകാതെ നിൽക്കാൻ ധവാന് ആയി. ഡെൽഹി കാപിറ്റൽസിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന വാർണറിന്റെ റെക്കോർഡിനൊപ്പവും ധവാൻ ഇന്ന് എത്തി.

Advertisement