കേരള ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് റാകിപ് ഇനി മുംബൈ സിറ്റിയിൽ

20201020 200255

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായ മുഹമ്മദ് റാകിപ് ഇനി മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. റാകിപിനെ സൈൻ ചെയ്തതായി മുംബൈ സിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. രണ്ട് വർഷത്തെ കരാറാണ് റാകിപ് മുംബൈ സിറ്റിയിൽ ഒപ്പുവെച്ചത് 19കാരനായ റാകിപ് കേരള ബ്ലാസ്റ്റേഴ്സിന് ഒരുപാട് പ്രതീക്ഷ നൽകിയ താരമായിരുന്നു. റൈറ്റ് ബാക്കിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം താരമായി കഴിഞ്ഞ സീസണിൽ റാകിപ് മാറിയിരുന്നു. സീസണിൽ 15 മത്സരങ്ങൾ റാകിപ് ബ്ലാസ്റ്റേഴ്സിനായി കളിച്ചു.

ഐ എസ് എല്ലിൽ അവസാന രണ്ടു സീസണിലായി 26 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 2017 മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പം റാകിപ് ഉണ്ടായിരുന്നു. ഇന്ത്യൻ ആരോസിനായി താരം മുമ്പ് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കദമിയിലൂടെ വളർന്ന് വന്ന താരമാണ്. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 19 ടീമുകൾക്കായും റാകിപ് കളിച്ചിട്ടുണ്ട്.

Previous articleമുംബൈ സിറ്റിക്ക് ജേഴ്സി ഒരുക്കാൻ ലോകോത്തര ബ്രാൻഡ്
Next articleഐ പി എല്ലിൽ ചരിത്രം കുറിച്ച് ധവാൻ!!!