ധവാൽ കുൽക്കർണി രാജസ്ഥാൻ റോയൽസ് വിട്ട് മുംബൈ ഇന്ത്യൻസിൽ

ഫാസ്റ്റ് ബൗളർ ധവാൽ കുൽക്കർണിയെ മുംബൈ ഇന്ത്യൻസിന് നൽകി രാജസ്ഥാൻ റോയൽസ്. ഇന്നലെ താരങ്ങളെ ട്രേഡ് ചെയ്യാനുള്ള ദിവസം അവസാനിച്ചതോടെയാണ് താരം മുംബൈ ഇന്ത്യൻസിൽ എത്തിയത്. 2013 മുതൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ധവാൽ കുൽക്കർണി. നേരത്തെ 2008 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസിന് വേണ്ടിയും കുൽക്കർണി കളിച്ചിട്ടുണ്ട്.

മുംബൈക്ക് വേണ്ടി 33 മത്സരങ്ങൾ കളിച്ച കുൽക്കർണി 36 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മൊത്തം 90 മത്സരങ്ങൾ കളിച്ച കുൽക്കർണി 86 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. നേരത്തെ മറ്റൊരു രാജസ്ഥാൻ റോയൽസ് താരമായ അജിങ്കെ രഹാനെ ഡൽഹി ക്യാപിറ്റൽസിലേക്ക് പോയിരുന്നു.

Previous articleജ്യോക്കോവിച്ചിനോട് ജയിച്ച് നദാലിന് ഫെഡററിന്റെ വിവാഹസമ്മാനം.
Next articleസുവാരസിനായി വലവിരിച്ച് ബെക്കാമിന്റെ എംഎൽഎസ് ടീം