വിനയായത് “ഡ്യൂ ഫാക്ടര്‍”

- Advertisement -

കിംഗ്സ് ഇലവനെതിരെ 150 റണ്‍സ് നേടിയ ശേഷം യാതൊരു പ്രഭാവവും ബൗളിംഗില്‍ സൃഷ്ടിക്കുവാന്‍ ആദ്യം സണ്‍റൈസേഴ്സിനു സാധിച്ചില്ലെങ്കിലും സന്ദീപ് ശര്‍മ്മയുടെ ഇരട്ട വിക്കറ്റിന്റെ ബലത്തില്‍ ഇന്നിംഗ്സിന്റെ അവസാനത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സണ്‍റൈസേഴ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാന ഓവറില്‍ ഒരു പന്ത് അവശേഷിക്കെ വിജയം നേടുകയായിരുന്നു.

തന്റെ ടീമിനു തിരിച്ചടിയായത് മഞ്ഞുവീഴ്ചയാണെന്ന് വ്യക്തമാക്കി സണ്‍റൈസേഴ്സ് പേസ് ബൗളര്‍ സന്ദീപ് ശര്‍മ്മ. ഡ്യൂ കാരണം സ്വിംഗിനു തീരെ സഹായം ലഭിച്ചില്ലെന്നും ബാറ്റിംഗ് വളരെ എളുപ്പമായെന്നും സന്ദീപ് ശര്‍മ്മ പറഞ്ഞു. അവസാന ഓവറില്‍ 11 റണ്‍സാണ് ടീമിനു നേടേണ്ടിയിരുന്നത്. കെഎല്‍ രാഹുലും സാം കറനും ചേര്‍ന്ന് അത് നേടിക്കൊടുക്കുകയായിരുന്നു.

മത്സരദിവസം രാവിലെ മഴ പെയ്തിരുന്നു. അതിനാല്‍ തന്നെ വിക്കറ്റില്‍ ഈര്‍പ്പമുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനു അത് ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഡ്യൂ ഫാക്ടറിന്റെ ആധിക്യം മൂലം തീരെ സ്വിംഗ് ലഭിച്ചില്ലെന്നും അത് നിര്‍ണ്ണായക ഘടകമായി മാറി. ആദ്യ ബാറ്റിംഗിനെക്കാള്‍ രണ്ടാമത് ബാറ്റിംഗ് ചെയ്യുന്നതായിരുന്നു കൂടുതല്‍ എളുപ്പം.

Advertisement