ദേവ്ദത്ത് പടിക്കലിന് കൊറോണ പോസിറ്റീവ്

Devdutt

ഐ പി എല്ലിൽ ഒരു കൊറോണ പോസിറ്റീവ് കേസ് കൂടെ. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ദേവ്ദത്ത് പടിക്കൽ ആണ് കൊറോണ പോസിറ്റീവ് ആയത്‌. കഴിഞ്ഞ ദിവസം ഡെൽഹി ക്യാപിറ്റൽസ് താരം അഷ്കർ പട്ടേലിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ദേവ്ദത്ത് ഇപ്പോൾ ഐസൊലേഷനിൽ ആണ്‌. പത്ത് ദിവസം എങ്കിലും താരം ഐസൊലേഷനിൽ കഴിയേണ്ടി വരും. അതിനു ശേഷം മാത്രമെ ദേവ്ദത്തിന് പരിശീലനം ആരംഭിക്കാൻ സാധിക്കുകയുള്ളൂ. മുംബൈ ഇന്ത്യൻസിന് എതിരായ ആദ്യ മത്സരത്തിൽ ദേവ്ദത്ത് കളിക്കാൻ ഉണ്ടാകില്ല എന്ന് ഇതോടെ ഉറപ്പായി. കർണാടകയ്ക്ക് വേണ്ടി ഗംഭീര പ്രകടനം നടത്തിയ ദേവ്ദത്തിന്റെ അഭാവം ബെംഗളൂരുവിന് വലിയ തിരിച്ചടിയാകും.