ഒരു ബാറ്റ്സ്മാനും കരിയറിൽ മുഴുവനും ഒരു പോലെ ബാറ്റ് ചെയ്യാനാകൂല, ധോണിയുടെ മികച്ച ഇന്നിംഗ്സുകൾ ഐപിഎലിൽ ഇനിയും കാണാനാകുമെന്ന് പ്രതീക്ഷിക്കാം – ദീപക് ചഹാർ

Msdhoni2
- Advertisement -

ഒരു ബാറ്റ്സ്മാനും 15 വർഷത്തോളം ഒരേ രീതിയിൽ ബാറ്റ് ചെയ്യാനാകില്ലെന്നും സ്ഥിരമായി ക്രിക്കറ്റ് കളിക്കാതിരുന്നാലും ഐപിഎൽ പോലുള്ള ടൂർണ്ണമെന്റുകളിൽ മികവ് പുലർത്തുക പ്രയാസമാണെന്ന് പറഞ്ഞ് ദീപക് ചഹാർ. അതാണ് ധോണിയുടെ കാര്യത്തിലും സംഭവിച്ചതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം വ്യക്തമാക്കി. 2018, 2019 വർഷങ്ങളിൽ ധോണി ബാറ്റ് വീശിയത് നമ്മളെല്ലാവരും കണ്ടതാണെന്നും അത്തരത്തിൽ ഒരു പ്രകടനം ഇനിയും പ്രതീക്ഷിക്കാവുന്നതേയുള്ളുവെന്നാണ് ദീപക് ചഹാർ പറഞ്ഞത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ശേഷം എംഎസ് ധോണിയ്ക്ക് പഴയ രീതിയിൽ റൺസ് കണ്ടെത്തുവാൻ സാധിക്കുന്നില്ലായിരുന്നു. കഴിഞ്ഞ ഐപിഎലിൽ താരം വളരെ അധികം ഫിറ്റ്നെസ്സ് പ്രശ്നങ്ങളും നേരിട്ടിരുന്നു. ഈ സീസണിലും ധോണിയുടെ ബാറ്റിൽ നിന്ന് പഴയ തരത്തിലുള്ള പ്രകടനം കാണുവാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല.

Advertisement