വിജയക്കുതിപ്പ് തുടരാൻ സൺറൈസേഴ്സ് ഡൽഹിയിൽ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ജയം ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. സ്ഥിരതയില്ലായ്മ ആണ് ഡൽഹിയുടെ പ്രശ്‍നം. കിങ്‌സ് ഇലവൻ പഞ്ചാബിനോട് വാലറ്റക്കാർ തകർന്നപ്പോൾ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു ഡൽഹിക്ക്.

ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത ഡൽഹി ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽവി ഏറ്റുവാങ്ങി. എന്നാൽ കൊൽക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ സൂപ്പർ ഓവറിൽ പിടിച്ച് കെട്ടിയതും ക്യാപിറ്റൽസാണ്. അതെ സമയം ആദ്യ മത്സരം നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട ഹൈദരാബാദ് പിന്നീട് നടന്ന രണ്ടു മത്സരങ്ങളും ജയിച്ച് വിജയക്കുതിപ്പ് തുടരുകയാണ്. “റോയൽ” ടീമുകളെ വീഴ്ത്താൻ സൺ റൈസേഴ്‌സിനായി.

രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ഹൈദരാബാദ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 118 റൻസുകൾക്കാണ് പരാജയപ്പെടുത്തിയത്. ഡൽഹിയുടെ പേസ് ബൗളിങ്ങും ഹൈദരാബാദിന്റെ ഓപ്പണിങ് പെയരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന് നടക്കുക. ജോണി ബൈറസ്റ്റോവ്- ഡേവിഡ് വാർണർ കൂട്ടുകെട്ട് ഹൈദരാബാദിനായി ഇതിഹാസങ്ങൾ രചിക്കുകയാണ്. 110-റൺ185-റൺ കൂട്ടുകെട്ടുകൾ ഹൈദരാബാദിന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചു.

Advertisement