ആ ക്യാച്ച് കൈവിട്ട് ഡാന്‍ ക്രിസ്റ്റ്യന്‍ കൊടുത്ത വലിയ വില

Danchristian

28 പന്തില്‍ 5 സിക്സും 4 ഫോറും നേടിയാണ് രവീന്ദ്ര ജഡേജ 62 റണ്‍സ് നേടിയത്. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ 15ാം ഓവറില്‍ ജഡേജയുടെ ക്യാച്ച് ഡാന്‍ ക്രിസ്റ്റ്യന്‍ കൈവിടുമ്പോള്‍ താരം 5 പന്തില്‍ പൂജ്യം റണ്‍സായിരുന്നു നേടിയത്. തനിക്ക് ലഭിച്ച അവസരം മുതലാക്കിയ ജഡേജ ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ 19ാം ഓവറില്‍ 154/4 എന്ന നിലയിലായിരുന്നു.

എന്നാല്‍ അവസാന ഓവറില്‍ 5 സിക്സും ഒരു ഫോറും നോ ബോളിന്റെ റണ്ണും ഒരു ഡബിളും ഉള്‍പ്പെടെ 37 ഓവറുകള്‍ വന്നപ്പോള്‍ താന്‍ കൈവിട്ട ക്യാച്ചിന് ടീം വലിയ വില നല്‍കേണ്ടി വരുമെന്ന് ഡാന്‍ ക്രിസ്റ്റ്യന്‍ ഒരിക്കലും കരുതിക്കാണില്ല. ടീമിന് റണ്‍ മല കയറുക എന്നത് മാത്രമല്ല അവസാന ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേലിന്റെ സ്റ്റാറ്റ്സ് കൂടി നശിപ്പിക്കുകയായിരുന്നു രവീന്ദ്ര ജഡേജ.