മുംബൈ ഇന്ത്യൻസ് ടോസ് നേടി, രോഹിത് ശർമ്മ ഇല്ല, ചെന്നൈ സൂപ്പർ കിംഗ്സിലും മാറ്റങ്ങൾ

20201023 185908

ഇന്ന് ഷാർജയിൽ വെച്ച് നടക്കുന്ന ഐ പി എൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് വിജയിച്ച മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ ഇല്ലാതെയാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. പരിക്കായതിനാൽ രോഹിതിന് വിശ്രമം നൽകാൻ തീരുമാനിക്കുക ആയിരുന്നു. രോഹിതിന്റെ അഭാവത്തിൽ പൊള്ളാർഡ് ആണ് മുംബൈയെ നയിക്കുന്നത്. രോഹിതിന് പകരം സൗരബ് തിവാരി ടീമിൽ എത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീമിൽ നിന്ന് വാട്സൺ,ചൗള, ജാഥവ് എന്നിവർ പുറത്തായി. താഹിർ, ഗെയ്ക്വാദ്, ജഗദീഷൻ എന്നിവർ പ്ലേയിങ് ഇലവനിൽ എത്തി.

MI: Quinton de Kock(w), Saurabh Tiwary, Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard(c), Krunal Pandya, Nathan Coulter-Nile, Rahul Chahar, Trent Boult, Jasprit Bumrah

CSK Playing XI: Sam Curran, Faf du Plessis, Ambati Rayudu, N Jagadeesan, MS Dhoni(w/c), Ruturaj Gaikwad, Ravindra Jadeja, Deepak Chahar, Shardul Thakur, Josh Hazlewood, Imran Tahir

Previous articleഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ വേതനം വെട്ടിക്കുറച്ചു
Next articleചെന്നൈ സൂപ്പർ കിങ്സിന്റെ തുടക്കം വമ്പൻ തകർച്ചയോടെ