ക്യാപ്റ്റൻ കൂൾ ഗ്ലൗസഴിക്കില്ല, ധോണി അടുത്ത സീസണിലും ചെന്നൈക്ക് വേണ്ടി കളിക്കും

Mahendra Singh Dhoni Wicket Keeping Csk Ipl
Photo: Twitter/IPL

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഒരു സീസൺ ഐപിഎല്ലിൽ കൂടി കളിക്കും. ചെന്നൈ സൂപ്പർ കിംഗ്സ് ഇൻസൈടറെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ആണ് ഇങ്ങനെ റിപ്പോർട്ട് ചെയ്തത്. ചെപ്പോക്കിൽ ചെന്നൈക്ക് വേണ്ടി അടുത്ത എഡിഷൻ ഐപിഎല്ലും കളിക്കാൻ ധോണി എത്തുമെന്ന് തന്നെയാണ് സിഎസ്കെ മാനേജ്മെന്റും കരുതുന്നത്. ധോണിയുടെ തുടർച്ചയായ പ്രതികരണങ്ങളാണ് വിരമിക്കലിനെ കുറിച്ച് പുതിയൊരു ചർച്ച ഉയർന്ന് വരാൻ കാരണം. ഇന്ത്യൻ സിമന്റിന്റെ ഒരു പ്രോഗ്രാമിൽ വിരമിക്കലിനെ കുറിച്ച് ചോദിച്ച ആരാധകന് ഉത്തരമായി സിഎസ്കെയിൽ തുടരുമെന്ന സൂചന ധോണി നൽകിയിരുന്നു.

എന്നാൽ പിന്നീട് സിഎസ്കെ- പഞ്ചാബ് ഐപിഎൽ മത്സരത്തിലെ ടോസിനിടക്ക് സിഎസ്കെ, പുതുതായി ഐപിഎല്ലിൽ എത്തുന്ന ടീമുകൾ ഇവയിൽ ഏതിലെങ്കിലുമാവാം തന്റെ അവസാന ഇന്നിംഗ്സ് എന്നും പറഞ്ഞിരുന്നു. 2020 ആഗസ്റ്റ് 15ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി അതിന് ശേഷം സിഎസ്കെക്ക് വേണ്ടി മാത്രമേ കളിച്ചിട്ടുള്ളു. ഈ എഡിഷൻ ഐപിഎല്ലിൽ 14 മത്സരങ്ങളിൽ 96റൺസ് ധോണിയുടെ സമ്പാദ്യം.

Previous articleഈ വിജയം ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ശ്രീകര്‍ ഭരത്
Next articleകോർബറ്റിനെ തകർത്ത് ഡെൽഹിക്ക് രണ്ടാം വിജയം