നിറഞ്ഞ് കവിഞ്ഞ് ചെപ്പോക്ക്, മഞ്ഞക്കടലായി മാറി ചിദംബരം സ്റ്റേഡിയം

- Advertisement -

പന്ത്രണ്ടാമത് ഐപിഎൽ മാമാങ്കത്തിന് കൊടിയുയർന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ തട്ടകത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. മഞ്ഞക്കടലായി ചിദംബരം സ്റ്റേഡിയം മാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. അൻപതിനായിരത്തിലേറെ വരുന്ന ക്രിക്കറ്റ് ആരാധകർ തങ്ങളുടെ ഇഷ്ടതാരങ്ങൾ കാണാൻ തടിച്ചു കൂടി. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് എതിർ ടീമുകളുടെ ശവപ്പറമ്പാണ്. ധോണിക്കും സംഘത്തിനും ആരാധകർ നൽകുന്ന സപ്പോർട്ട് അത്രയ്ക്കധികമാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പരിശീലനത്തിനായി എംഎസ് ധോണി എത്തിയപ്പോള്‍ തിങ്ങി നിറഞ്ഞ ഗാലറിയില്‍ നിന്ന് പതിനായിരങ്ങളാണ് ആര്‍പ്പുവിളികളുമായി എത്തിയത്. ഐപിഎൽ മത്സരത്തിന്റെ ഓർമ്മിപ്പിക്കുന്ന വിധമായിരുന്നു അന്ന് സ്റ്റേഡിയം. പന്ത്രണ്ടായിരത്തോളം സിഎസ്കെ ആരാധകരാണ് അന്ന് എത്തിച്ചേർന്നത്. കഴിഞ്ഞ തവണ ചെന്നൈ ആരാധര്‍ക്ക് തങ്ങളുടെ ചുരുക്കം ചില മത്സരങ്ങള്‍ മാത്രമാണ് നാട്ടില്‍ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. കാവേരി പ്രക്ഷോഭവും മറ്റുമായി ഗ്രൗണ്ടിലേക്ക് പ്രതിഷേധം എത്തിയപ്പോള്‍ താരങ്ങളുടെ സുരക്ഷയെ കരുതി മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റുകയായിരുന്നു.

Advertisement