ആരാകും രണ്ടാം തോല്‍വിയേലേക്ക് വീഴുക, ചെന്നൈയോ കൊല്‍ക്കത്തയോ? ടോസ് അറിയാം

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു ആദ്യം ബാറ്റിംഗ്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ എംഎസ് ധോണി ബാറ്റിംഗിനു കൊല്‍ക്കത്തയെ അയയ്ക്കുകയായിരുന്നു. ഇരു ടീമുകളും അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവുമായി നില്‍ക്കുകയാണ്. ചെന്നൈ നിരയില്‍ ഇന്നത്തെ മത്സരത്തില്‍ മാറ്റമൊന്നുമില്ല. പഞ്ചാബിനെതിരെ ജയം പിടിച്ചെടുത്ത ടീം തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത്. അതേ സമയം കൊല്‍ക്കത്ത നിരയിലും മാറ്റമില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്ക്, ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ഹാരി ഗുര്‍ണേ, പ്രസിദ്ധ് കൃഷ്ണ

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അമ്പാട്ടി റായിഡു, ഷെയിന്‍ വാട്സണ്‍, സുരേഷ് റെയ്‍ന, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഫാഫ് ഡു പ്ലെസി, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, സ്കോട്ട് കുഗ്ഗലൈന്‍, ഇമ്രാന്‍ താഹിര്‍

 

Advertisement