അയാക്സിനെതിരെ റൊണാൾഡോ മടങ്ങിയെത്തും, ടീം പ്രഖ്യാപിച്ച് യുവന്റസ്

- Advertisement -

അയാക്സിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഒരുങ്ങുന്ന യുവന്റസ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് പുറത്തായിരുന്ന സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. നാളെയാണ് മത്സരം അരങ്ങേറുക.

മാർച്ച് 25 ന് പോർച്ചുവഗലിന്‌ വേണ്ടി കളിക്കുന്നതിന് ഇടയിലാണ് റൊണാൾഡോക്ക് പരിക്ക് പറ്റിയത്. അന്ന് മുതൽ വിശ്രമത്തിലായിരുന്ന താരം കളിക്കുമോ എന്ന ആശങ്കയാണ് ഇതോടെ അവസാനിച്ചത്. എങ്കിലും ഡിഫൻഡർ ബനുചിയും മധ്യനിര താരം എംറെ ചാനും ടീമിലില്ല. ഇരുവർക്കും പരിക്കാണ്.

Advertisement