സൈനിക ഫണ്ടിലേക്ക് 2 കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎല്‍ ഉദ്ഘാടന മത്സരത്തിനു വളരെ മുമ്പ് തന്നെ ഇത്തവണ വര്‍ണാഭമായ ഉദ്ഘാടന പരിപാടികള്‍ ഉണ്ടാകില്ലെന്ന് തീരുമാനിക്കപ്പെട്ടിരുന്നു. പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഈ തുക നല്‍കുമെന്നുമായിരുന്നു തീരുമാനം. ഇന്ന് പതിവിലും ആറ് മിനുട്ട് നേരത്തെ ടോസ് ആരംഭിയ്ക്കുകയും അതിനു ശേഷമുള്ള ചടങ്ങില്‍ ഈ തുക ബിസിസിഐ അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

ഇതിനോടൊപ്പം 2 കോടി രൂപ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ വകയായും സൈനികരുടെ കുടുംബങ്ങള്‍ക്കായി നല്‍കി.

Previous articleഐലീഗിൽ നേരിട്ട് യോഗ്യത നൽകാൻ അപേക്ഷയുമായി മൊഹമ്മദൻ സ്പോർടിംഗ്
Next articleസീസണിലെ ആദ്യ സിക്സ് മൊയീൻ അലിയുടെ ബാറ്റിൽ നിന്ന്