ഐലീഗിൽ നേരിട്ട് യോഗ്യത നൽകാൻ അപേക്ഷയുമായി മൊഹമ്മദൻ സ്പോർടിംഗ്

കൊൽക്കത്തയിൽ ഇതിഹാസ ക്ലബായ മൊഹമ്മദൻസ് സ്പോർടിംഗ് തങ്ങളെ ഐ ലീഗിലെയ്ക്ക് തിരികെ എടുക്കണം എന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടു. സെക്കൻഡ് ഡിവിഷൻ കളിച്ച് യോഗ്യത നേടാൻ സാധിക്കാത്തതോടെയാണ് നേരിട്ട് ക്ലബിനെ ഐലീഗിലേക്ക് എടുക്കണമെന്ന് മൊഹമ്മദൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് എ ഐ എഫ് എഫിന് നൽകിയ കത്തിലാണ് ആവശ്യം ക്ലബ് അറിയിച്ചത്.

ക്ലബ് ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവന പരിഗണിക്കണം എന്നും കൊൽക്കത്തയിലെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സഹായിക്കാൻ മൊഹമ്മദൻസിന് ആകും എന്നും കത്തിൽ പറയുന്നു. ഇന്നലെ സെക്കൻഡ് ഡിവിഷനിൽ നിന്ന് സെമി ഫൈനൽ കാണാതെ മൊഹമ്മദൻസ് സ്പോർടിംഗ് പുറത്തായിരുന്നു‌‌. അതിനു പിറകെയാണ് ക്ലബ് ഇത്തരമൊരു ആവശ്യവുമാഇ എത്തിയിരിക്കുന്നത്.

2013-14 സീസണിൽ ഐ ലീഗിൽ മൊഹമ്മദൻസ് എത്തൊയിരുന്നു എങ്കിലും ആ സീസണിൽ തന്നെ റിലഗേറ്റ് ചെയ്യപ്പെടുകയായിരുന്നു.

Previous articleആദ്യ മത്സരത്തിലെ പിച്ച് സ്പിന്നിനു അനുകൂലമോ?, ഇരു ടീമുകളിലായി കളിക്കുന്നത് അഞ്ച് സ്പിന്നര്‍മാര്‍
Next articleസൈനിക ഫണ്ടിലേക്ക് 2 കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ്