ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കുക എന്ന പ്രത്യേക ദൗത്യമാണ് മോറിസിനെ കാത്തിരിക്കുന്നത് – കുമാര്‍ സംഗക്കാര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കോടികള്‍ നല്‍കി ക്രിസ് മോറിസിനെ സ്വന്തമാക്കിയത് ജോഫ്ര ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കുവാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര. കഴിഞ്ഞ തവണ പേസ് ബൗളിംഗില്‍ ഒരു വിദേശ താരത്തിന്റെ അഭാവം ടീമിനുണ്ടായിരുന്നുവെന്നും ഇംഗ്ലണ്ട് താരത്തിന്റെ മികവിന് പിന്തുണ നല്‍കുവാന്‍ മറുവശത്ത് നിന്ന് സാധിച്ചില്ലെന്നും അതില്‍ മാറ്റം കൊണ്ടുവരുവാനാണ് പൊന്നും വില കൊടുത്ത് ക്രിസ് മോറിസിനെ ടീം സ്വന്തമാക്കുവാന്‍ തുനിഞ്ഞിറഞ്ഞിയതെന്ന് കുമാര്‍ സംഗക്കാര വ്യക്തമാക്കി.

ജോസ് ബട്‍ലര്‍, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍ ഐപിഎലില്‍ മുഴുവന്‍ സമയവും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കുമാര്‍ സംഗക്കാര്‍ വ്യക്തമാക്കി. ന്യൂസിലാണ്ടിന്റെ ഇംഗ്ലണ്ട് ടൂര്‍ ഈ സമയത്താണെങ്കിലും ഇംഗ്ലണ്ട് ഇപ്പോള്‍ റൊട്ടേഷന്‍ പോളിസി ഉപയോഗിക്കുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും സംഗക്കാര സൂചിപ്പിച്ചു.

ഈ മൂന്ന് വിദേശ താരങ്ങള്‍ ടീമിന്റെ ഏറ്റവും വലിയ താരങ്ങളാണന്നും അവരെ ചുറ്റിപ്പറ്റിയാണ് ടീമിന്റെ മുഴുവന്‍ സ്ട്രാറ്റജിയെന്നും മുന്‍ ശ്രീലഹ്കന്‍ നായകന്‍ പറഞ്ഞു. മോറിസിന്റെ വരവോട് കൂടി ആര്‍ച്ചറെ ഉപയോഗിക്കുന്നതിന് ടീമിന് ഫ്ലെക്സിബിലിറ്റി ലഭിയ്ക്കുമെന്നും സംഗക്കാര വ്യക്തമാക്കി. ഡെത്ത് ഓവറുകളില്‍ താരം ടീമിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും താരം പൂര്‍ണ്ണമായും ഫിറ്റായി ടീമിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും സംഗക്കാര വ്യക്തമാക്കി.

ഇത് കൂടാതെ ആന്‍ഡ്രൂ ടൈ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നീ പേസ് ബൗളിംഗ് താരങ്ങള്‍ക്കും ജോഫ്രയ്ക്ക് മികച്ച പിന്തുണ നല്‍കുവാന്‍ സാധിക്കുമന്നതിനാല്‍ തന്നെ ടീമിന് പല കോമ്പിനേഷനുകളും പരീക്ഷിക്കുവാനുള്ള അവസരവും ലഭിയ്ക്കുന്നുവെന്ന് മുന്‍ ശ്രീലങ്കന്‍ ഇതിഹാസം അഭിപ്രായപ്പെട്ടു.