ക്രിസ് ഗെയില്‍ ഐപിഎലില്‍ നിന്ന് മടങ്ങുന്നു, കാരണം ബയോ ബബിളിലെ സമ്മര്‍ദ്ദം

Chrisgayle

പഞ്ചാബ് കിംഗ്സ് താരം ക്രിസ് ഗെയിൽ ഐപിഎലില്‍ നിന്ന് മടങ്ങി. താരം ഐപിഎലിലെ ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണം ആണ് പുറത്ത് കടക്കുന്നത്. ഐപിഎല്‍ ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുന്നുവെങ്കിലും താരം യുഎഇയിൽ തന്നെ തുടരും. ലോകകപ്പ് യുഎഇയിൽ തന്നെ നടക്കുന്നതിനാൽ ആണ് ഇത്.

ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി മാനസിക തയ്യാറെടുപ്പിന് കൂടിയാണ് ഈ തീരുമാനം എന്നാണ് യൂണിവേഴ്സ് ബോസ് വെളിപ്പെടുത്തിയത്. ക്രിക്കറ്റ് വിന്‍ഡീസിന്റെ ബബിള്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ് ബബിള്‍, ഐപിഎൽ ബബിള്‍ എന്നിവയിലാണ് താന്‍ കുറച്ചധിക കാലമായി എന്നും അതിനാൽ തന്നെ മാനസികമായി തയ്യാറെടുക്കുന്നതിന് ഒരു ഇടവേള ആവശ്യമാണെന്നും ഗെയിൽ കൂട്ടിചേര്‍ത്തു.

Previous articleഹസ്സി – റെയ്‍ന കൂട്ടുകെട്ട് നേടിയ റൺസിനെക്കാള്‍ കൂടുതൽ നേടി റുതുരാജ് – ഫാഫ് കൂട്ടുകെട്ട്
Next articleകോൺഫറൻസ് ലീഗിൽ രണ്ടാം വിജയവുമായി റോമ