ചെന്നൈ സൂപ്പർ കിങ്‌സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെ ഐ.പി.എൽ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് യു.എ.ഇയിൽ തുടക്കമാവും. ചെന്നൈ സൂപ്പർ കിങ്‌സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

7 മത്സരങ്ങളിൽ നിന്ന് അഞ്ചും ജയിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് 10 പോയിന്റുമായി ഐ.പി.എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതെ സമയം 7 മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

ചെന്നൈ സൂപ്പർ കിങ്‌സ് നിരയിൽ കഴിഞ്ഞ ദിവസം മാത്രം യു.എ.ഇയിൽ എത്തിയ സാം കുറൻ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. അതെ സമയം ഫാഫ് ഡുപ്ലെസി പരിക്ക് മാറി പരിശീലനം ആരംഭിച്ചതും ബ്രാവോ പരിക്ക് മാറി തിരിച്ചെത്തുന്നതും ചെന്നൈക്ക് ആശ്വാസമാകും. മുംബൈ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം ക്വറന്റൈൻ കഴിഞ്ഞു പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.

Previous article” ക്രിക്കറ്റ് ലോകത്തെ‌ ഞെട്ടിക്കാൻ രണ്ട് താരങ്ങൾ കൊൽക്കത്തയിലുണ്ട് “
Next article“സാഞ്ചോയെ പത്ത് പതിനഞ്ചു വർഷങ്ങൾ മുന്നിൽ കണ്ടാണ് ടീമിൽ എത്തിച്ചത്” – ഒലെ