ബയോ ബബിള്‍ അതീവ സുരക്ഷിതം, താരങ്ങളോട് ബിസിസിഐ

Davidwarnerkohli

ഐപിഎല്‍ ബയോ ബബിള്‍ അതീവ സുരക്ഷിതമാണെന്നും താരങ്ങളെല്ലാം ഐപിഎലില്‍ തുടരണമെന്ന് ഫ്രാഞ്ചൈസികളോടും താരങ്ങളോടും കത്തെഴുതി അറിയിച്ച് ബിസിസിഐ. ബിസിസിഐ താത്കാലിക ചീഫ് ഹേമംഗ് അമിന്‍ ആണ് കത്തെഴുതിയത്. ഐപിഎലിലെ പരിശോധനങ്ങള്‍ അഞ്ച് ദിവസത്തിലൊരിക്കലെന്നത് മാറ്റി രണ്ട് ദിവസം കൂടുമ്പോളാക്കിയിട്ടുണ്ടെന്നും ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണ വിതരണവും പിന്‍വലിച്ചതായി ബിസിസിഐ അറിയിച്ചു.

ഐപിഎല്‍ 2021ലെ താരങ്ങളുടെ സുരക്ഷ ബോര്‍ഡിന് അതീവ പ്രാധാന്യമുള്ളതാണെന്നും അതിന് വേണ്ടിയുള്ള നടപടികള്‍ ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും ഹേമംഗ് കത്തിലെഴുതി. ഇവ മനസ്സിലാക്കി ഐപിഎലുമായുള്ള സഹകരണം ഏവരും തുടരുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഹേമംഗ് കത്തില്‍ പറയുന്നുണ്ട്.