ബാറ്റിംഗ് ഗംഭീരമായിരുന്നു, അതിനര്‍ത്ഥം ബൗളിംഗ് മോശമായിരുന്നുവെന്നല്ല – ധോണി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അത്യുജ്ജ്വലമായ ബാറ്റിംഗ് പ്രകടനമായിരുന്നുവെന്ന് പറഞ്ഞ് എംഎസ് ധോണി. എന്നാല്‍ അതിനര്‍ത്ഥം ബൗളിംഗ് മോശമായിരുന്നുവെന്നല്ലെന്നും ധോണി കൂട്ടിചേര്‍ത്തു.

ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ഇത്തരം ഒരു വിക്കറ്റല്ല നമ്മള്‍ പ്രതീക്ഷിച്ചതെന്നും ആശ്ചര്യമെന്ന് പറയട്ടേ മികച്ച വിക്കറ്റായിരുന്നു ഡല്‍ഹിയിലേതെന്ന് ധോണി പറഞ്ഞു. സ്പിന്നര്‍മാര്‍ക്ക് വലിയ മേല്‍ക്കൈ ഇല്ലാത്തൊരു പിച്ചായിരുന്നു ഇന്നലത്തേതെന്ന് തനിക്ക് തോന്നിയെന്നും ധോണി കൂട്ടിചേര്‍ത്തു.

ഫാഫു റുതുരാജും തമ്മിലുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നുവെന്നും ധോണി വ്യക്തമാക്കി.