ഡൽഹിയിലേക്കില്ല, അശ്വിൻ പഞ്ചാബിൽ തന്നെ തുടരും

കിങ്‌സ് ഇലവൻ പഞ്ചാബ് താരം രവിചന്ദ്ര അശ്വിൻ അടുത്ത സീസണിലും ടീമിൽ തന്നെ തുടരുമെന്ന് അറിയിച്ച് കിങ്‌സ് ഇലവൻ മാനേജ്‌മന്റ്. നേരത്തെ താരത്തെ ഡൽഹിക്ക് കൈമാറാൻ ശ്രമം നടന്നിരുന്നു. എന്നാൽ പരിശീലകനായി അനിൽ കുംബ്ലെ വന്നതോടെ അശ്വിനെ നിലനിർത്താൻ കിങ്‌സ് ഇലവൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു സീസണിലും കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ ആയിരുന്നു അശ്വിൻ. എന്നാൽ അശ്വിന് കീഴിൽ രണ്ട് സീസണിലും പഞ്ചാബ് ഏഴാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. രണ്ടു സീസണലും മികച്ച തുടക്കം ലഭിച്ചിട്ടും രണ്ടാം പകുതിയിൽ പിറകിലോട്ട് പോവാനായിരുന്നു പഞ്ചാബിന്റെ വിധി.

ഡൽഹി ക്യാപിറ്റൽസുമായി താരത്തെ കൈമാറാൻ കിങ്‌സ് ഇലവൻ പഞ്ചാബ് ശ്രമം നടത്തിയിരുന്നെന്ന് മാനേജ്‌മന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരിശീലകനായി കുംബ്ലെയുടെ വരവ് താരത്തെ നിലനിർത്തുന്നതിൽ അവസാനിക്കുകയായിരുന്നു. നിലവിൽ  ഇന്ത്യൻ ടീമിൽ ടെസ്റ്റ് ടീമിൽ മാത്രമാണ് അശ്വിൻ കളിക്കുന്നത്.