അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രതീക്ഷ കാത്ത് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ 2021ന്റെ അവസാന താരമായി തിരഞ്ഞെടുക്കപ്പെട്ട് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. ഏവരും പ്രതീക്ഷിച്ച പോലെ മുംബൈ ഇന്ത്യന്‍സ് ആണ് താരത്തിന്റെ രക്ഷയ്ക്കെത്തിയത്. മുംബൈയുടെ നൈറ്റ്സ് താരമായി പലപ്പോഴും ടീമിനൊപ്പം സഹകരിച്ചിട്ടുള്ള താരമാണ് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍.

20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്കാണ് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ലേലത്തിലെ അവസാനക്കാരനായാണ് മുംബൈ താരത്തെ ടീമിലേക്ക് എത്തിച്ചത്.

Previous articleറഷീദിനൊപ്പം കളിക്കുവാന്‍ മുജീബും എത്തുന്നു, കേധാര്‍ ജാഥവും സണ്‍റൈസേഴ്സില്‍
Next articleനോർത്ത് ഈസ്റ്റിന് അവസാന നിമിഷം സമനില