രാജസ്ഥാന്‍ റോയല്‍സിന് പുതിയ കോച്ച്

- Advertisement -

രാജസ്ഥാന്‍ റോയല്‍സ് മുഖ്യ കോച്ചായി മുന്‍ ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്. ഐപിഎലില്‍ ഡല്‍ഹിയ്ക്കും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും വേണ്ടി കളിച്ച താരം ആര്‍സിബിയുടെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാഡി അപ്ടണ് പകരമായാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് രാജസ്ഥാന്‍ റോയല്‍സിന്റെ കോച്ചായി എത്തുന്നത്.

വിക്ടോറിയയെ ഷെഫീല്‍ഡ് കിരീടത്തിലേക്ക് കോച്ചായി നയിച്ച ആന്‍ഡ്രൂ 2018-19 സീസണില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെ ബിഗ് ബാഷ് കിരീടത്തിലേക്ക് നയിച്ചിരുന്നു.

Advertisement