ലിവർപൂൾ കുതിപ്പ് അവസാനിച്ചു, തകരാതെ മൗറീഞ്ഞോയുടെ ചെൽസി റെക്കോർഡ്

- Advertisement -

ആദ്യത്തെ 8 മത്സരങ്ങളും ജയിച്ചു ഓൾഡ് ട്രാഫോഡിൽ എത്തിയ ലിവർപൂൾ അപ്രതീക്ഷിത സമനില വഴങ്ങിയപ്പോൾ നഷ്ടമായത് പ്രീമിയർ ലീഗിലെ അപൂർവ്വ റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരം. ഒരു സീസണിലെ ആദ്യത്തെ 9 മത്സരങ്ങളും ജയിക്കുന്ന ടീം എന്ന റെക്കോർഡാണ് ഇന്നലെ അവർക്ക് നഷ്ടമായത്.

ഇന്നലെ ലിവർപൂൾ സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗിൽ ആദ്യത്തെ 9 മത്സരങ്ങളും ജയിക്കുന്ന ഏക ടീം എന്ന റെക്കോർഡ് 2005-2006 സീസണിൽ മൗറീഞ്ഞോക്ക് കീഴിൽ കളിച്ച ചെൽസിക്ക് മാത്രം അവകാശപ്പെട്ടതായി. തൊട്ടടുത്തെത്തിയ ലിവർപൂളിനെ മാർകസ് റാഷ്ഫോഡ് നേടിയ ഗോളാണ് തടഞ്ഞത്. ലല്ലാനായുടെ ഗോളിൽ സമനില പിടിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല അവർക്ക്.

2005-2006 സീസണിൽ ആദ്യത്തെ 9 കളികൾ ജയിച്ച ചെൽസി ആ സീസണിലെ കിരീടവും നേടിയിരുന്നു.

Advertisement