പാകിസ്ഥാന് തിരിച്ചടി, ഹസൻ അലിക്ക് പരിക്ക്

- Advertisement -

ഓസ്‌ട്രേലിയയിൽ പര്യടനത്തിന് ഒരുങ്ങുന്ന പാകിസ്ഥാൻ ടീമിന് തിരിച്ചടി. ഫാസ്റ്റ് ബൗളർ ഹസൻ അലി പരിക്ക് മൂലം ഓസ്‌ട്രേലിയൻ പര്യടനത്തിന് ഉണ്ടാവില്ല. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിന് ശേഷം പരിക്ക് മൂലം ഹസൻ അലി കളിച്ചിരുന്നില്ല. താരത്തിന് ഡോക്ടർമാർ നാല് ആഴ്ച കൂടി വിശ്രമം പറഞ്ഞതോടെയാണ് താരത്തിന് ഓസ്‌ട്രേലിയൻ പരമ്പര നഷ്ടമായത്.

ഹസൻ അലി ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിക്കിന് ചിക്തിസ തേടുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 25 കാരനായ ഹസൻ അലി കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 2017ൽ പാകിസ്ഥാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ ഹസൻ അലി മികച്ച ഫോമിലായിരുന്നു. ടി20 പരമ്പരക്ക് ശേഷം നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിക്കാനുള്ള സാധ്യത കുറവാണ്.

Advertisement