ചാടി പറന്ന് ബെന്‍ സ്റ്റോക്സ്, കൈപ്പിടിയിലൊതുക്കിയത് കേധാര്‍ ജാഥവിനെ

- Advertisement -

ചെന്നൈയുടെ കേധാര്‍ ജാഥവ് ജോഫ്ര ആര്‍ച്ചറെ കട്ട് ചെയ്തപ്പോള്‍ ബോള്‍ ബൗണ്ടറിയിലേക്ക് പറക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി ബാക്ക്‍വേര്‍ഡ് പോയിന്റില്‍ ബെന്‍ സ്റ്റോക്സ് വശത്തേക്ക് ചാടി കേധാര്‍ ജാഥവിനെ കൈപ്പിടിയിലൊതുക്കിയപ്പോള്‍ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും മികച്ചൊരു ക്യാച്ചിനാണ് ഇന്ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയവും ക്രിക്കറ്റ് ലോകവും സാക്ഷ്യം വഹിച്ചത്.

വീഡിയോ കാണാം

ഐപിഎലിലെ തന്നെ ഇതുവരെയുള്ള ഏറ്റവും മികച്ച ക്യാച്ചാണെന്നാണ് ഈ ക്യാച്ചിനെ വിശേഷിപ്പിക്കുന്നത്. ഗോള്‍ കീപ്പറെ പോലെ ചാടിയാണ് കേധാറിന്റെ ക്യാച്ച് ബെന്‍ സ്റ്റോക്സ് കൈപ്പിടിയിലൊതുക്കിയത്. ഒരു റണ്‍സ് നേടിയാണ് കേധാര്‍ ജാഥവ് പുറത്തായത്.

Advertisement