രാജസ്ഥാൻ റോയൽസ് വിട്ട് അജിങ്കെ രഹാനെ ഡൽഹി ക്യാപിറ്റൽസിൽ

രാജസ്ഥാൻ റോയൽസ് വിട്ട് ഇന്ത്യൻ താരം അജിങ്കെ രഹാനെ ഡൽഹി ക്യാപിറ്റൽസിലേക്ക്. ഇന്ന് ട്രേഡ് വിൻഡോ അടക്കുന്നതിന് മുൻപ് തന്നെ താരത്തിന്റെ കൈമാറ്റം പൂർത്തിയാവുമെന്നാണ് റിപ്പോർട്ടുകൾ. 2011 മുതൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന രഹാനെ 2018 സീസണിൽ അവരുടെ ക്യാപ്റ്റൻ കൂടിയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ 8 മത്സരങ്ങൾ കഴിഞ്ഞതിന് ശേഷം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിങ്കെ രഹാനെയെ മാറ്റി സ്റ്റീവ് സ്മിത്തിനെ നിയമിച്ചിരുന്നു.

രഹാനെയെ സ്വന്തമാക്കുന്നതിന് പകരമായി രണ്ട് താരങ്ങളെ ഡൽഹി രാജസ്ഥാൻ റോയൽസിന് കൈമാറും. ട്രേഡ് വിൻഡോയുടെ അവസാന ദിവസമായ ഇന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി താരത്തിന്റെ ഡൽഹിയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപെടുന്നത്. 140 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച രഹാനെ 32.93 ആവറേജിൽ 3820 റൺസ് നേടിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനെയും കിങ്‌സ് ഇലവൻ പഞ്ചാബിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു.

Previous articleഐ ലീഗ് ഡി സ്പോർടിൽ!! 3 വർഷത്തെ കരാർ ഒപ്പുവെച്ചു
Next articleടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു