ബിസിസിയുടെ മാനദണ്ഡ പ്രകാരം കുറഞ്ഞത് പത്ത് ദിവസമെങ്കിലും കഴിയാതെ കോവിഡ് ബാധിച്ച ഒരു താരത്തിന് മടങ്ങിയെത്താനാകില്ല

Axar Patel

കോവിഡ് ബാധിച്ച ഒരു താരം പത്ത് ദിവസമെങ്കിലും പുറത്തിരുന്ന ശേഷം മാത്രമേ വീണ്ടും മത്സരത്തിലേക്ക് വരാനാകുവെന്നാണ് ബിസിസിഐയുടെ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യേര്‍സ്. ഏതെങ്കിലും താരമോ ഒഫീഷ്യലോ സ്റ്റാഫോ കോവിഡ് ബാധിതനായാല്‍ അദ്ദേഹത്തിന് 10 ദിവസത്തെ ക്വാറന്റീനും പിന്നീട് കാര്‍ഡിയാക്ക് സ്ക്രീനിംഗും വേണമെന്നാണ് ബിസിസിഐയുടെ പുതിയ നടപടി ക്രമം.

ഒമ്പതാമത്തെയും പത്താമത്തെയും ദിവസത്തെ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ കോവിഡ് ബാധിതര്‍ക്ക് ടീമിന്റെ ബയോ ബബിളില്‍ ചേരാവുന്നതാണെങ്കിലും ടീമിനൊപ്പം പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ഇയാള്‍ കാര്‍ഡിയാക് സ്ക്രീനിംഗിന് വിധേയനാകണം.

ഈ പത്ത് ദിവസത്തെ ക്വാറന്റീന്‍ സമയത്ത് യാതൊരുവിധ ശാരീരിക വ്യായാമങ്ങളിലും ഇവര്‍ ഏര്‍പ്പെടുവാനും പാടില്ലെന്ന് ബിസിസിഐ നിര്‍ദ്ദേശിക്കുന്നു.