തോൽവിക്ക് പിന്നാലെ ആഴ്‌സണലിന് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്

Tierney David Luiz

ഇന്നലെ ലിവർപൂളിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ആഴ്‌സണലിന് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ആഴ്‌സണൽ താരങ്ങളായ ടിയേർനി, ഡേവിഡ് ലൂയിസ്‌ എന്നിവർക്കാണ് പരിക്കേറ്റത്. യൂറോപ്പ ലീഗിൽ സ്ലാവിയ പ്രാഗിനെ നേരിടാനിരിക്കുന്ന ആഴ്‌സണലിന് താരങ്ങളുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.

ഇന്നലെ ലിവർപൂളിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപാണ് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടിയേർനി കളം വിട്ടത്. താരത്തിന്റെ പരിക്കിന്റെ വ്യാപ്തി എത്രയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മത്സര ശേഷം പരിശീലകൻ അർടെറ്റ വ്യക്തമാക്കുകയും ചെയ്തു.

കൂടാതെ പരിക്ക് മൂലം ലിവർപൂളിനെതിരായ മത്സരത്തിൽ കളിക്കാതിരുന്ന ഡേവിഡ് ലൂയിസിന്റെ പരിക്ക് ഗുരുതരമാണെന്നും അർടെറ്റ പറഞ്ഞു. നിലവിൽ ഡേവിഡ് ലൂയിസ് ആഴ്ചകളോളം പുറത്താണെന്നും താരത്തിന് ശസ്ത്രക്രിയ വേണമെന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാവുമെന്നും അർടെറ്റ പറഞ്ഞു.