രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് പൊരുതാവുന്ന സ്കോർ

Rajasthan Royals Sunrisers Hyderabad Jofra Archer David Warner Ipl
Photo: Twitter/IPL
- Advertisement -

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് പൊരുതാവുന്ന സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാൻ റോയൽസ് 3 വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ ഒതുക്കുകയായിരുന്നു. പവർ പ്ലേയിൽ തന്നെ ബെയർസ്‌റ്റോയെ പുറത്താക്കിയ രാജസ്ഥാൻ റോയൽസ് കണിശമായ ബൗളിങ്ങിലൂടെ സൺറൈസേഴ്‌സ് ഹൈദരാബാദ് റൺസ് ഉയർത്തുന്നത് തടയുകയായിരുന്നു.

54 റൺസ് എടുത്ത മനീഷ് പാണ്ഡെയും 48 റൺസ് എടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസ് ചേർത്തെങ്കിലും റൺ റേറ്റ് ഉയർത്താൻ ഹൈദെരാബാദിനായില്ല. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ കെയ്ൻ വില്യംസൺ ആണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. പ്രിയം ഗാർഗ് 8 പന്തിൽ 15 റൺസ് എടുത്ത് പുറത്തായപ്പോൾ കെയ്ൻ വില്യംസൺ 12 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്താവാതെ നിന്നു. അവസാന 2 ഓവറിൽ 35 റൺസാണ് സൺറൈസേഴ്‌സ് ഹൈദരബാദ് അടിച്ചു കൂട്ടിയത്.

Advertisement