വനിത ഡബിൾസിൽ കിരീടം നിലനിർത്തി ബാബോസ്, മ്ലഡനോവിച്ച് സഖ്യം

20201011 170855
- Advertisement -

ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ കിരീടം നിലനിർത്തി ഹംഗേറിയൻ, ഫ്രഞ്ച് സഖ്യം ആയ തിമെയ ബാബോസ്, ക്രിസ്റ്റീന മ്ലഡനോവിച്ച് സഖ്യം. യു.എസ് ഓപ്പണിന്റെ ഇടയിൽ ക്വാറന്റീൻ കാരണം ടൂർണമെന്റ് നഷ്ടമായ ഹംഗേറിയൻ, ഫ്രഞ്ച് സഖ്യത്തിന് ഈ ജയം വലിയ നേട്ടം തന്നെയായി. രണ്ടാം സീഡ് ആയ ബാബോസ് മ്ലഡനോവിച്ച് സഖ്യം 14 സീഡ് ആയ ഡിസറേയ ക്രാവിസിക്, അലക്സ ഗുറാച്ചി സഖ്യത്തെ ആണ് ഫൈനലിൽ മറികടന്നത്.

നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു എങ്കിലും മികച്ച ഫൈനൽ തന്നെയായിരുന്നു ഇത്. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ ബ്രൈക്ക് കണ്ടത്താൻ ബാബോസ് മ്ലഡനോവിച്ച് സഖ്യത്തിനു ആയി. കൂടാതെ നിർണായക സമയത്ത് സർവീസ് നിലനിർത്താനും അവർക്ക് ആയി. ആദ്യ സെറ്റ് 6-4 നേടിയ അവർ രണ്ടാം സെറ്റിൽ അവസാനം നിർണായക ബ്രൈക്ക് കണ്ടത്തി 7-5 നു രണ്ടാം സെറ്റിൽ ജയം കണ്ടു കിരീടം ഉയർത്തുക ആയിരുന്നു.

Advertisement