മലിംഗയോടൊപ്പമുള പരിശീലനം ഗുണം ചെയ്‌തെന്ന് മക്കോയ്

Img 20220521 123651

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കാൻ സഹായിച്ചത് പരിശീലകൻ ലസിത് മലിംഗയോടൊപ്പമുള്ള പരിശീലനമാണെന്ന് രാജസ്ഥാൻ റോയൽസ് ബൗളർ ഒബെദ് മക്കോയ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ ജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു മക്കോയ്. മത്സരത്തിൽ തന്റെ ലൈനും ലെങ്തും മികച്ചതായിരുന്നെന്നും മത്സരത്തിൽ വളരെ കുറച്ച് വൈഡുകൾ മാത്രമാണ് താൻ എറിഞ്ഞതെന്നും തന്റെ പന്തുകളിൽ തനിക്ക് നിയന്ത്രണം ഉണ്ടായിരുന്നെന്നും മക്കോയ് പറഞ്ഞു.

മത്സരത്തിൽ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ രാജസ്ഥാൻ ഐ.പി.എൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. മത്സരത്തിൽ ഒബെദ് മക്കോയ് 20 റൺസ് വഴങ്ങിയ 2 വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തിൽ 93 റൺസ് എടുത്ത മൊയീൻ അലിയുടെയും നാരായൺ ജഗദീശന്റെയും വിക്കറ്റുകളാണ് മക്കോയ് വീഴ്ത്തിയത്.

Previous articleഇന്ന് ഗോകുലം കേരളക്ക് രണ്ടാം അങ്കം, അത്ഭുതങ്ങൾ തുടരണം
Next articleബ്രണ്ടൺ വില്യംസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും