ഇന്ത്യൻ പ്രീമിയർ ലീഗിന് പുറത്ത് എക്സ്പോഷർ ഇല്ലാത്തത് വിദേശ സാഹചര്യങ്ങളിൽ ഇന്ത്യയെ ദോഷകരമായി ബാധിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. നിക്കോളാസ് പൂരനെപ്പോലുള്ള കളിക്കാർക്ക് ഐപിഎൽ കാരണം ഇന്ത്യൻ ബൗളർമാർക്കെതിരെ ധാരാളം അനുഭവപരിചയമുണ്ടെന്നും എന്നാൽ ഇന്ത്യൻ താരങ്ങളെ കുറിച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും ഉത്തപ്പ വിശദീകരിച്ചു.
“ഐപിഎല്ലിന് അപ്പുറം ഉള്ള എക്‌സ്‌പോഷർ തീർച്ചയായും ഇന്ത്യക്ക് നഷ്‌ടമാകുമെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഐസിസി ടൂർണമെന്റുകളിൽ ഇത് ഒരു തന്ത്രമാണെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾ ലോകത്തിന്റെ മറ്റൊരു ഭാഗത്തും മറ്റ് ലീഗുകളൊന്നും കളിക്കുന്നില്ല,” ഉത്തപ്പ പറഞ്ഞു.
ഐപിഎല്ലിനെ ഒരു ബ്രാൻഡ് എന്ന നിലയിൽ സംരക്ഷിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇന്റർ നാഷണൽ ലെവലിൽ ഇന്ത്യ ഇതിന് വില കൊടുക്കേണ്ടി വരുന്നു. ഐസിസി ടൂർണമെന്റിൽ അല്ലെങ്കിൽ മറ്റു അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങളെയും ഇന്ത്യൻ സാഹചര്യങ്ങളും എല്ലാവർക്കും പരിചയമാണ്. ഇന്ത്യൻ കളിക്കാർ എങ്ങനെ ബാറ്റു ചെയ്യുന്നുവെന്നും ബൗൾ ചെയ്യുന്നു എന്നും ഐ പി എല്ലിൽ കളിച്ചത് കൊണ്ട് വിദേശ കളിക്കാർക്ക് അറിയാം. എന്നാൽ ഞങ്ങൾക്ക് വിദേശത്തൊ വിദേശ കളിക്കാർക്ക് എതിരെയോ അതുപോലെ ഒരു മുൻതൂക്കം ഇല്ല എന്നും ഉത്തപ്പ പറഞ്ഞു.