ഇന്ത്യൻ ബൗളർമാരെ അടിച്ച് തകർത്ത് ന്യൂസിലൻഡിന് കൂറ്റൻ സ്കോർ

- Advertisement -

ന്യൂസിലൻഡിനെതിരായ ട്വി20 മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ ഉള്ളത് വലിയ വിജയ ലക്ഷ്യമാണ്. ഇന്ന് ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ അടിച്ചു കൂട്ടിയത് 203 റൺസ്.ബുമ്ര ഒഴികെ ബാക്കി എല്ലാ ഇന്ത്യൻ ബൗളർമാരും കനത്ത പ്രഹരമാണ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരിൽ നിന്ന് ഏറ്റുവാങ്ങിയത്. ഓപണർമാരായ ഗുപ്റ്റിലും മുൺറോയും മികച്ച തുടക്കം തന്നെ കിവീസിന് നൽകി.

ഗുപ്റ്റിൽ 19 പന്തിൽ 30 റൺസ് എടുത്തപ്പോൾ മുൺറോ 42 പന്തിൽ 59 റൺസ് എടുത്തു. ക്യാപ്റ്റൻ വില്യംസൺ 26 പന്തിൽ 51 റൺസും റോസ് ടെയ്ലർ പുറത്താകാതെ 27 പന്തിൽ 54 റൺസും എടുത്തപ്പോൾ റൺറേറ്റ് 10നും മുകളിലേക്ക് പോയി. ഇന്ത്യൻ ബൗളർമാരിൽ 3 ഓവറിൽ 44 റൺസ് വഴങ്ങിയ ഷർദുൽ താക്കുറും 4 ഓവറിൽ 53 റൺസ് വഴങ്ങിയ മുഹമ്മദ് ശമിയും ആണ് ഏറ്റവും നിരാശയാർന്ന ബൗളിംഗ് കാഴ്ചവെച്ചത്.

Advertisement