നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പോലെ ബിസിസിഐയും മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷനും തമ്മിലുള്ള ടിക്കറ്റ് വില്പന സംബന്ധിച്ചുള്ള തര്‍ക്കം മൂലം ഇന്‍ഡോര്‍ ഏകദിനം മാറ്റി വിശാഖപട്ടണത് നടത്തുവാന്‍ ബിസിസിഐ തീരുാനം. ബിസിസിഐ ഭരണഘടനയിലെ പുതിയ നിയമപ്രകാരം 90 ശതമാനം ടിക്കറ്റുകളും പൊതു സംവിധാനത്തിലൂട വില്‍ക്കണമെന്നും 10 ശതമാനം ടിക്കറ്റുകള്‍ മാത്രം കോംപ്ലിമെന്ററി പാസ്സായി സംസ്ഥാന ബോര്‍ഡിനു കൈവശം വയ്ക്കാമെന്നാണ്.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 27000 സീറ്റുകളാണുള്ളത്. ഇതില്‍ 2700 ടിക്കറ്റുകള്‍ കോംപ്ലിമെന്ററി ടിക്കറ്റുകളാണെങ്കിലും അതില്‍ തന്നെ ബിസിസിഐയ്ക്ക് നല്ലൊരു പങ്ക് നല്‍കേണ്ടി വരുമെന്നതിനാലാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 24നു പരമ്പരയിലെ രണ്ടാം ഏകദിനമാണ് ഇന്‍ഡോറില്‍ നടക്കാനിരിക്കുന്നത്.
ഇതിനെതിരെ എംപിസിഎ ജോയിന്റ് സെക്രട്ടറി മിലിന്ദ് കന്മാദിക്കര്‍ രംഗത്തെത്തിയിരുന്നു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡയത്തില്‍ നിന്ന് മത്സരം വിശാഖപട്ടണത്തിലെ ഡോ.വൈ.എസ് രാജശേഖര റെഡ്ഢി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്താനാണ് ബിസിസിഐ തീരുമാനം.