ആഷിഖ് കുരുണിയൻ ടീമിൽ, ഡൽഹി- പൂനെ പോരാട്ടത്തിന്റെ ലൈനപ്പറിയാം

- Advertisement -

ഐ എസ് എൽ സീസണിലെ അഞ്ചാം മത്സരത്തിൽ ഇന്ന് ഡെൽഹി ഡൈനാമോസ് പൂനെ സിറ്റിയെ നേരിടും. മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടി. ഡെൽഹിയിൽ നടക്കുന്ന പോരാട്ടത്തിൽ രണ്ട് പ്രധാന താരങ്ങൾ ഇല്ലാതെയാണ് പൂനെ ഇറങ്ങുക.

സൂപ്പർ താരം മാർസലീനോയും ഈ സീസണിൽ പൂനെയിൽ എത്തിയ ഇയാൻ ഹ്യൂമും ഇന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മാർസലീനോയുടെ അഭാവത്തിൽ ക്യാപ്റ്റൻ അൽഫാരോ പൂനെയുടെ ആക്രമണം നയിക്കും. ഡൽഹി ഡൈനാമോസിനെ നയിക്കുന്നത് പ്രീതം കൊട്ടാലാണ്.

Advertisement