മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്ദേശവുമായി ബെർബറ്റോവ്

പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്ദേശവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. ഇപ്പോൾ ടീമിന് പിന്തുണ നൽകുകയാണ് എല്ലാ ആരാധകരും ചെയ്യേണ്ടത് ബെർബറ്റോവ് പറഞ്ഞു. ടീം നല്ല നിലയിൽ കളിക്കുമ്പോഴും നല്ല ഫലങ്ങൾ ഉണ്ടാകുമ്പോഴും ടീമിനെ പിന്തുണക്കുക വളരെ എളുപ്പമാണെന്നും അതാർക്കും ചെയ്യാം എന്നും, എന്നാൽ ടീമിന്റെ കഷ്ടകാലത്തിൽ ടീമിനെ സപ്പോർട്ട് ചെയ്യുക ആണ് യഥാർത്ഥ ആരാധകർ വേണ്ടതെന്നും ബെർബ പറയുന്നു.

ടീമിന് ഇപ്പോൾ ആവശ്യം ആരാധകരുടെ പിന്തുണ ആണെന്നും ബെർബ പറഞ്ഞു. അവസാന നാലു മത്സരങ്ങളിൽ വിജയിക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്നു പോകുന്നത്. ബെർബറ്റോവ് ഉൾപ്പെടെ നിരവധി മാഞ്ചസ്റ്റർ മുൻ താരങ്ങൾ ടീമിനെ പിന്തുണച്ച് എത്തിയിട്ടുണ്ട്.