ഇന്ത്യന്‍ കോച്ചിന്റെ നിയമന പ്രക്രിയ കാപട്യം നിറഞ്ഞത് : ഡയാന എഡുല്‍ജി

ഇന്ത്യന്‍ വനിത കോച്ചിന്റെ നിയമന പ്രക്രിയ ഒരു ചെപ്പടി വിദ്യയാണെന്നും അത് ശരിയായതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞ് സിഒഎ അംഗം ഡയാന എഡുല്‍ജി. ‍ഡബ്ല്യു വി രാമനെ കപില്‍ ദേവ് ഉള്‍പ്പെടുന്ന പാനല്‍ തിരഞ്ഞെടുത്തുവെന്നുള്ള വാര്‍ത്ത പുറത്ത് വരുമ്പോളാണ് അതിനു തന്റെ അനുമതിയുണ്ടാകില്ലെന്ന് അറിയിച്ച് ഡയാന സിഒഎ തലവന്‍ വിനോദ് റായ്ക്ക് കത്ത് അയയ്ച്ചിരിക്കുന്നത്. ഈ നിയമന പ്രക്രിയ മുഴുവന്‍ കാപട്യം നിറഞ്ഞതാണെന്നാണ് കത്തില്‍ ഡയാന വിശേഷിപ്പിക്കുന്നത്.

വിനോദ് റായ് ഇതിനായി അഡ്-ഹോക്ക് കമ്മിറ്റിയെ തീരുമാനിച്ചത് മുതല്‍ അല്ലാം നിയമത്തിനു പുറത്ത് നടക്കുന്ന സംഭവമാണെന്നും വിനോദ് റായ് തന്റെ മാത്രം തീരുമാനങ്ങളാണ് അടിച്ചേല്പിക്കുന്നതെന്നും ഡയാന ആരോപിക്കുന്നു. ഇത് സിഒഎയുടെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഡയാന പറയുന്നത്.