സോൾഷ്യാറിന്റെ ആദ്യ മത്സരങ്ങളിൽ ലുകാകു ഉണ്ടാവില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകന് കീഴിൽ ഇറങ്ങുന്ന ആദ്യ രണ്ട് മത്സരങ്ങളിൽ ബെൽജിയൻ സ്ട്രൈക്കർ ലുകാകു ഉണ്ടാവില്ല. കുടുംബത്തിൽ അത്യാവശ്യം വന്നാൽ അനുവദിക്കുന്ന പ്രത്യേക ലീവ് എടുത്താണ് ലുകാകു സ്വന്തം നാട്ടിലേക്ക് യാത്രയായിരിക്കുന്നത്. കുടുംബത്തിൽ മരണമോ അത്യാവശ്യ സാഹചര്യമോ വന്നതിനാലാണ് ലുകാകു ക്ലബ് വിട്ടിരിക്കുന്നത്. ഇത് എന്താണേന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.

ഈ സീസണിൽ തന്റെ മികച്ച ഫോമിൽ ഇതുവരെ എത്താൻ കഴിയാതിരുന്ന താരമാണ് ലുകാകു. മൗറീനോയ്ക്ക് കീഴിൽ ഡിഫൻസീവ് ഫുട്ബോൾ ആയതിനാൽ അധികം ഗോൾ അവസരങ്ങളും ലുകാകുവിന് ലഭിക്കാറില്ലായിരുന്നു. പുതിതായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതലയേറ്റിരിക്കുന്നത് മുൻ മാഞ്ചസ്റ്റർ താരം സോൾഷ്യാറാണ്. നാളെ കാർഡിഫിനെതിരെയും മിഡ് വീക്കിൽ ഹഡേഴ്സ് ഫീൽഡിന് എതിരെയും ഉള്ള മത്സരങ്ങളാകും ലുകാകുവിന് നഷ്ടമാകും.