മെൽബണിലെ മഴയിൽ ഇന്ത്യയുടെ പരിശീലനം മുടങ്ങി

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി മെൽബണിൽ പരിശീലനത്തിന് ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടിയായി മഴ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം നടത്താൻ ഉദ്ദേശിച്ചിരുന്ന പരിശീലനമാണ് മഴയെ തുടർന്ന് റദ്ദാക്കിയത്. ഇന്നലെയും ഇന്നുമായി ഇന്ത്യ – ഓസ്‌ട്രേലിയൻ ടീമുകൾ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പരിശീലനം നടത്താൻ തീരുമാനിച്ചിരുന്നു.

ഗ്രൗണ്ടിൽ പരിശീലനം മുടങ്ങിയതോടെ ഇന്ത്യൻ ടീം ജിമ്മിലാണ് തുടർന്ന് പരിശീലനം നടത്തിയത്. തിങ്കളാഴ്ച സിഡ്‌നിയിലേക്ക് ടെസ്റ്റിന് വേണ്ടി തിരിക്കുന്നതിന് മുൻപേ പരിശീലനം നടത്താനാണ് ഇന്ത്യ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയത്. നാല് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്.